Home  |  About Us  |  Agents  |  Terms & Conditions  |  Contact Us
 
Member Login
Username:
Password :
 
         


CTC Kerala...
2016-12-19

CTC Kerala Welcomes You.... V a i k o m the land of Temple and Lakes for your travel assistance Call Us: 91 98950 77333 mail us: ctckerala.org@gmail.com Central Travancore Connections [CTC KERALA] North Gate, Vaikom Kottayam Dist. Kerala 686141 Ph. 9895077333 Kumarakom, Alleppey House Boats, Vaikom Home Stay, Tour Packages More...

Advertisement In Www.vaikom.in
2013-09-18

Advertisement Tariff for www.vaikom.in. contact: +91 9995778634 or vaikom.in@hotmail.comMore...

CONTACT US
2012-07-22

All Inquiries mailto: vaikom.in@hotmail.com or call +91 9995778634 More...

Add Your Ad's
2012-05-17

Fecility to add your advertisement in vaikom.in. mail your enquiries/ needs to vaikom.in at hotmail.com More...

 

 
Vaikom Temple
 

 The Vaikom Mahadeva Temple is a temple for the Hindu god Shiva in VaikomKerala. The temple, along with Ettumanoor Siva Temple, Kaduthuruthy Thaliyil Mahadeva Temple is considered a powerful trisome. The belief is that if a devotee worships at these three temples before 'Ucha pooja', all the wishes are fulfilled.

The Vaikom Mahadeva temple is one of the few temples which is held in reverence by both Shaivaites and the Vaishnavaites. Vaikom’s Shiva is fondly called Vaikkathappan. The Shiva Linga here is believed to be from the ‘Treta yuga’ and considered as one of the oldest temples in Kerala where pooja has not been broken since inception. 

The temple is one of the major Shiva temples in Kerala counted along with the Ettumanoor Mahadevar TempleKaduthruthy Mahadeva TempleChengannur Mahadeva TempleErnakulam Shiva Temple and Vadakkunathan temple.

 

Kharasura on receiving the Shaiva Vidya Upadesh from Malyavan went to Chidambaram, and did severe penance and Tapasya for the attainment of Moksha. Pleased with his penance Lord Siva granted all the boons he asked, and presented him with three great Siva Lingas drawn out of Him. Assuring that He will ever be present in them, Lord Siva disappeared, asking Khara to worship the Lingas to attain Moksha. When Khara was returning south from Himalayas with the three Lingas, one in his right hand, one in left hand and other by the neck, he felt tired and rested awhile. After rest when he tried to pick up the lingas, they wouldn’t budge. He realized that it was Shiva’s maya and when called unto, the heavens spoke thus, “I shall remain here giving Moksha to whom so ever * take refuge in Me”. Khara having attained Moksha entrusted the holy Lingas to the custody of Maharshi Vyaghrapada who had followed him invisibly and asked the sage to protect and worship them.Belief is that the Siva Linga placed by Khara Asura by his right hand is being worshipped at Vaikom, the one in left hand at Ettumannoor and the one by neck at Kaduthuruthy even to this day.

The Linga carried by Khara with his neck is believed to be at Kadathuruthy and the one by his left hand is at Ettumanoor. The fact that the distance from Vaikom to Kadathuruthy and from there to Ettumanoor is more or less the same, gives credence to this legend. So the Darsana of all these three Lingas on a same day is considered as good as the Siva Darsana at Kailas – the Abode of the Lord.

On a *Vritchika - Krishna paksha – Ashtami dahy (According to Malayalam Era), the Lord of Lords and God of Gods - Siva the Paremeswara appeared to the Maharshi with his consort Parvati - the Jagat Janani. The Lord proclaimed, “This place shall be known as Vyaghrapadapurma”, and disappeared. The world famous Vaikkathashtami and all connected holy festivals are observed here even to this day on the same Vrichika – Krishna*- Ashtami.

 

Vyaghrapada Maharshi continued the Pooja in most esteem and devotion for some time and went on pilgrimage.Months and years passed. Sri Parasurama – the Chiramjeevi was going by the sky one day. Seeing good omens alighted here and saw a Holy Siva Linga emerged in water emitting heavenly rays. He could understand that it was the Siva Linga placed by Khara. Sri Parasuramathought himself that, the holiest and noblest Siva Chaitanya could be a great refuge for the devoted who wish to attain Moksha. He consecrated the auspicious Linga here with His earnest Prayers and recitation of Siva Manthras.

The most benign Lord Siva at once appeared with his consort Parvati Devi before Parasurama. He was so pleased that the Linga was consecrated with the Manthras by Parasurama – an avatar of Vishnu, his greatest devotee. The kind Lord Siva said to Parasurama, “From now onwards I shall stay here as Shaiva-Vaishnava Chaithanya granting all blisses and Moksha to all devotees”.

Full of joy and gratitude Parasurama performed Siva Linga pooja there for some days. Then he himself built a temple here and entrusted a noble Brahmin of Taruna village whom he taught Pooja Manthras. The Brahmin had learned all the 28 Sivagama and wore rudraksha and bhasma. Parasurama donated the whole temple with Linga to Brahmins and disappeared.It is the belief that the temple and all rites and customs are planned and fixed by Parasurama himself.

It is believed that the ‘Vyaghralayesha’ Siva gives His Blessings to the Devotees in three Bhavas or forms in the morning, noon, and evening in this Holy Temple. As Dhakshinamoorthy in the morning time, Kirathamoorthi in the noon time & Shakti Panchakshari in the evening.

വൈക്കം മഹാദേവക്ഷേത്രം (Malayalam)

ദക്ഷിണ ഭാരതത്തിലെ പുകൾപെറ്റ ശിവക്ഷേത്രങ്ങളിൽ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രം. കോട്ടയം ജില്ലയിൽ വൈക്കം നഗരഹൃദയത്തിലാണ് ദക്ഷിണ കാശിയെന്നറിയപ്പെടുന്ന മഹാശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ ഉത്പത്തിയെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളും, പ്രാദേശിക കഥകളും പുരാണവസ്തുതകളുമുണ്ടെങ്കിലും വ്യക്തമായ ചരിത്രരേഖകളുടെ കുറവുകാണുന്നുണ്ട്. ഖരപ്രതിഷ്ഠയാണന്നു വിശ്വസിക്കുമ്പോഴും പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണന്നും കരുതിപോരുന്നു. എട്ട് ഏക്കറോളം വരുന്ന സ്ഥലത്ത് കിഴക്കോട്ട് ദർശനമായിട്ടാണ് വൈക്കം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രാങ്കണത്തിന്റെ വടക്കേയറ്റത്ത് രണ്ടുനില ഊട്ടുപുര. അവിടെ ക്ഷേത്രകലാപീഠവും പ്രവർത്തിക്കുന്നു. ഊട്ടുപുരയുടെ വടക്കുമാറി അമ്പലക്കുളവും .



ക്ഷേത്ര നിർമ്മിതി

സാധാരണ ശ്രീകോവിലിൻറെ മൂന്നിരിട്ടി വലിപ്പമുണ്ട് ഇവിടുത്തെ വലിയ വട്ട ശ്രീകോവിലിന് . ശ്രീകോവിലിന് രണ്ടു ചുറ്റുണ്ട്. ഓരോ ചുറ്റിനും ആറു കരിങ്കൽപ്പടികൾ വീതവും. "പടിയാറും കടന്നവിടെ ചെല്ലുമ്പോൾ ശിവനെ കാണാകും ശിവശംഭോ" എന്ന വരികൽ ഇത് വ്യക്തമായി പറയുന്നുണ്ട്. രണ്ടടി ഉയരമുള്ള പീഠത്തിൽ ആറടിയോളം ഉയരമുള്ള മഹാലിംഗമാണ്.കിഴക്കോട്ടു ദർശനം. അഞ്ചു പൂജയും ശീവേലിയുമുണ്ട്. ആദ്യം പുറപ്പെടാശാന്തിയായിരുന്നു. രണ്ടു തന്ത്രിമാർ, മേയ്ക്കാടും ഭദ്രകാളി മറ്റപ്പള്ളിയും. ഇവിടെ ശിവന് രാവിലെ ദക്ഷിണാമൂർത്തി, ഉച്ചയ്ക്ക് കിരാതമൂർത്തി, വൈകിട്ട് പാർവ്വതീസമേതനായ സാംബശിവൻ എന്നിങ്ങനെയാണ് ഭാവങ്ങൾഎട്ട് ഏക്കറിലാണ് ക്ഷേത്രം നിൽക്കുന്നത് . കിഴക്കെ ഗോപുരം കടന്നാൽ ആനക്കൊട്ടിൽ.കരിങ്കൽ പാകിയ മുറ്റത്ത് 325 തിരിയിട്ട് കത്തിക്കാവുന്ന അശ്വഥാകൃതിയിലുള്ള വിളക്ക്. ഇതിൽ നെയ്യോ എണ്ണയോ ഒഴിച്ച് കത്തിക്കുന്ന ചടങ്ങാണ് ആലുവിളക്ക് തെളിയിക്കൽ.64 അടി ഉയരമുള്ള സ്വർണ്ണക്കൊടിമരം.

ദാരുശില്പങ്ങൾ

ഈ ശിവക്ഷേത്രത്തിൻറെ ഒരു പ്രത്യേകത വാതിൽ മാടത്തിലൂടെ കടന്നു പോകുമ്പോൾ കാണുന്ന ദാരുശില്പങ്ങളാണ്.രാമായണം കഥയാണവയിൽ കൊത്തിവച്ചിരിക്കുന്നത്. ‘മുപ്പരുമടക്കിവാഴും വൈക്കത്തു പെരും തൃക്കോവി- ലപ്പാ ഭഗവാനേ പോറ്റി മറ്റില്ലാശ്രയം‘. എന്ന് രാമപുരത്ത് വാരിയർ വൈക്കത്തപ്പനെ സ്തുതിച്ചിട്ടുണ്ട്.

പഴമ

എ.ഡി. 300-ൽ ജീവിച്ചിരുന്ന പെരുംതച്ചനാണ് ക്ഷേത്രം നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. വേണാട്ട് രാജാക്കന്മാരുടെ ഭരണകാലത്ത് ക്ഷേത്രനിർമ്മിതിയെ കുറിക്കുന്ന 800 കൊല്ലം പഴക്കമുള്ള ഒരു ശിലാലിഖിതം കണ്ടെടുത്തിട്ടുള്ളതായി ചരിത്രകാരനായ ശ്രീധരമേനോൻ രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രം ഇന്ന് കാണുന്ന നിലയിൽ പുനർനിർമ്മിക്കപ്പെട്ടത് എ.ഡി. 1539-ലാണ്

പ്രതിഷ്ഠാമൂർത്തികൾ
ഉപ പ്രതിഷ്ഠകൾ


കന്നിമൂല ഗണപതി
സ്തംഭഗണപതി
ഭഗവതി
നാഗങ്ങൾ
വ്യാഘ്രപാദമഹർഷി

ക്ഷേത്രത്തിലെ പ്രത്യേകതകൾ
ഘട്ടിയം ചൊല്ലൽ

വൈക്കത്തു മാത്രം കാണുന്ന ഒരു ചടങ്ങാണ് ഘട്ടിയം ചൊല്ലൽ. ദീപാരാധനക്കും അത്താഴ ശ്രീബലിയുടെ മൂന്നാമത്തെ പ്രദക്ഷിണത്തിനുമാണ് ഇത് നടക്കുക. മുകളിൽ ഋഷഭവാഹനവും അഞ്ചടി ഉയരമുള്ള ഒരു വെള്ളിവടി കൈയ്യിൽ പിടിച്ച് അഞ്ജലീബദ്ധനായി നിന്ന് ദേവന്റെ സ്തുതിഗീതങ്ങൾ ചൊല്ലുകയാണ് ഘട്ടിയം ചൊല്ലൽ ചടങ്ങ്. തിരുവിതാകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്ത് ആയിരത്തി മുപ്പത്തിയൊൻപതാമാണ്ട് തുലാമാസം ഇരുപത്തിയേഴാം തീയതിയായിരുന്നു ഈ ചടങ്ങിന് തുടക്കമിട്ടത്.

അണ്ഡാകൃതിയിലുള്ള ശ്രീകോവിൽ

കേരളത്തിലെ അണ്ഡാകൃതിയിലുള്ള ഏക ശ്രീകോവിലാണ് വൈക്കം ക്ഷേത്രത്തിലേത്. വാസ്തു വിദ്യയിൽ അപാരമായ വൈദഗ്ദ്ധ്യമുള്ള ശില്പികൾക്ക് മാത്രമേ ഇത്തരമൊരു അപൂർവ രചന ചെയ്യാൻ കഴിയുകയുള്ളു. പെരുന്തച്ചൻ നിർമ്മിച്ചതെന്ന് കരുതുന്ന കേരളത്തിലെ രണ്ട് ക്ഷേത്ര ശ്രീകോവിലുകളിൽ ഒന്നാണ് വൈക്കം മഹാദേവ ക്ഷേത്രം. മറ്റൊന്ന് വാഴപ്പള്ളിയിലാണ്. വൈക്കത്ത് അണ്ഡാകൃതിയിലും, വാഴപ്പള്ളിയിൽ വർത്തുളാകൃതിയിലും ആണ് പെരുന്തച്ചൻ പണിതിരിക്കുന്നത്. വൈക്കത്തെ ശിവൻ പെരും തൃക്കോവിലപ്പനായാണ് അറിയപ്പെടുന്നത്.

നിത്യ പൂജകൾ

നിർമാല്യം
ഉഷഃപൂജ
ഉച്ചപൂജ
അത്താഴപൂജ
ശീവേലി
ഉച്ചശിവേലി
അത്താഴശിവേലി

പ്രധാന വഴിപാടുകൾ

അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ ഏറ്റവും പ്രധാന വഴിപാട് "പ്രാതൽ" ആണ്. പിന്നീടുള്ള പ്രധാന വഴിപാടുകൾ ആനന്ദപ്രസാദം, സഹസ്രകലശം, ദ്രവ്യകലശം, ആയിരം കലശം, ആയിരക്കുടം, ക്ഷീരധാര, ജലധാര, ആലുവിളക്ക് എന്നിവയാണ്.
ആട്ടവിശേഷങ്ങൾ

വടക്കുപുറത്തു പാട്ട്

പ്രധാന ലേഖനം: വടക്കുപുറത്തു_പാട്ട്

12 വർഷത്തിലൊരിക്കൽ ക്ഷേത്രാങ്കണത്തിൻറെ വടക്കു വശത്ത് നെടുമ്പുര കെട്ടി കളമെഴുത്തും പാട്ടും നടത്താറുണ്ട്. ഇതാണ് പ്രസിദ്ധമായ വടക്കുപുറത്തു പാട്ട്. ഇതേ മട്ടിൽ മുമ്പ് തെക്കുംപുറത്ത് പാട്ടും ഉണ്ടായിരുന്നത്രെ.

ഉത്സവങ്ങൾ

രണ്ട് ഉത്സവങ്ങളാണ് പ്രധാനപ്പെട്ടത്. വൃശ്‌ചികമാസത്തിലെ അഷ്ടമിയും (വൈക്കത്തഷ്ടമി) കുംഭമാസത്തിലെ മാശി അഷ്ടമിയും. ഇതുകൂടാതെ ശിവരാത്രി ചിറപ്പും ആഘോഷിക്കാറുണ്ട്.

വൈക്കത്തഷ്ടമി

വൈക്കത്തഷ്ടമിയാണ് പ്രധാന ആഘോഷ ദിവസം. വ്യാഘ്രപാദമുനിക്ക് ഭഗവാൻ ദർശനം നൽകിയത് ഈ ദിനമാണെന്ന് കരുതുന്നു. ഭഗവാന്റെ അഷ്ടമി ദർശനത്തിനും ചടങ്ങുകൾക്കും പങ്കെടുക്കാൻ വേണ്ടി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തജനങ്ങൾ എത്തിച്ചേരുന്നു.

കൂടിപൂജ

ശൂരപത്മാസുരനെയും താരകാസുരനെയും നിഗ്രഹിക്കാൻ മകൻ, സുബ്രഹ്മണ്യൻ പുറപ്പെടുമ്പൊൾ പുത്രവിജയത്തിന് വേണ്ടി ശിവൻ അഷ്ടമി ദിവസം അന്നദാനം നടത്തുന്നു. ശിവൻ മാത്രം നിരാഹാരവ്രതം അനുഷ്ഠിക്കുന്നു. കിഴക്കേ ആനപന്തലിൽ മകനെ കാത്തിരിക്കുന്ന ശിവൻ,വിജയശ്രീ ലാളിതനായി രാത്രിയിലെത്തിച്ചേരുന്ന ഉദയനാപുരത്തപ്പനെ വാദ്യാഘാഷങ്ങളോടും അലങ്കാരങ്ങളോടും കൂടി എതിരേൽക്കുന്നു.കൂടാതെ ചുറ്റുമുള്ള ക്ഷേത്രങ്ങളിലെ ഭഗവതിമാരെയും സ്വീകരിക്കുന്നു. ഇത് "കൂടി പൂജ' എന്നാണ് അറിയപ്പെടുന്നത്. തുടർന്ന് "വലിയ കാണിക്ക' ആരംഭിക്കുന്നു.
വലിയ കാണിക്ക

കറുകയിൽ വലിയ കൈമളുടെ കാണിക്കയാണാദ്യം. തുടർന്ന് മറ്റാളുകളും കാണിക്കയിടുന്നു. തുടർന്ന് ഉദയനാപുരത്തപ്പന്റെ ഹൃദയസ്പൃക്കായ വിടവാങ്ങൽ നടക്കുന്നു. അകമ്പടിയായി ആ സമയത്ത് വാദ്യങ്ങൾ ഉണ്ടാകാറില്ല. അഥവാ ഉണ്ടെങ്കിൽത്തന്നെയും ശോകമൂകമായിരിക്കും ആ സംഗീതം. ഉദയനാപുരത്തപ്പൻ യാത്രപറയുന്ന ചടങ്ങിനെ "കൂടിപ്പിരിയൽ എന്നാണ് പറയുക.

അഷ്ടമി വിളക്കിന്റെ അവസാനം ശിവപെരുമാൾ ശ്രീകോവിലിലേക്കും മകൻ ഉദയനാപുരത്തേക്കും എഴുന്നെള്ളുന്നു. ജഗദീശ്വരനായിട്ടുപോലും പുത്രനായ സുബ്രഹ്മണ്യനെപ്പറ്റിയോർത്ത് ദുഃഖിതനായാണ് ശിവന്റെ മടക്കം. ഇതാണ് വൈക്കത്തഷ്ടമിയുടെ ചടങ്ങുകൾ. പിറ്റേ ദിവസം ക്ഷേത്രത്തിൽ ആറാട്ടാണ് നടക്കുക.  

 

 

 

                

 

 How to reach here:

Nearest Airport :     Cochin International Airport, Nedumbassery, Cochin (55 Kms near)

By Rail :                    Vaikom Road (15 Kms Near)

                                    Piravom Road (19 Kms Near)

                                    Ernakulam Junction or Ernakulam Town (35 Kms Near)

                                    Kottayam (40 Kms Near) (30Kms. via Kumarakom)

By Road :                 Vaikom is situated in Ernakulam - Ettumanoor State High way.

                                   from Ernakulam 35Kms and from Kottayam (via Ettumanoor) 40 Kms (and via Kumarakom 30Kms)


 

BUSINESS  DIRECTORY

Builders And Developers Building Materials Curtains Designers Electricals And Electronics Exteriors Floorings Furiniture And Furnishings

Glass Granite/ Tiles/ Marble Hardware Hotel & Restaurant Interior Designers INVERTER / UPS Kitchen Paints

Sanitary Wares Security Camera Steel / Cement Vasthu/ Pooja Wood Works