വൈക്കത്തഷ്ടമിയും മസാലദോശയും …

Vaikom.in June 1, 2017 No Comments

പ്രമോദ്ചന്ദ്രന്‍ വൈക്കം

നാളെ വൈക്കത്തഷ്ടമിയാണ്.. അഷ്ടമി ഓര്‍മ അച്ഛന്റെ ഓര്‍മ കൂടിയാണ്..

ചെറുപ്പത്തില്‍ വര്‍ഷത്തില്‍ ഒരിക്കലേ മസാല ദോശ കഴിക്കാറുള്ളൂ… അത് അഷ്ടമിക്കാലതാണ്.. അച്ഛന്‍ ഞങ്ങളെ കൂട്ടി ആനന്ദഭവന്‍ ഹോട്ടലില്‍ പോകും… ആ വലിയ ദോശ പ്ലേറ്റില്‍ വരുന്നത് വരെ ഉള്ള കാത്തിരിപ്പാണ് ഇന്ന് വരെ ഞാന്‍ അനുഭവിച്ചിട്ടുള്ള ഏറ്റവും നീളം കൂടിയ കാത്തിരിപ്പ്‌.. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന് വര്‍ഷത്തിലെ ആ ഒരു മസാല ദോശ വലിയ ഒരു ആഡംബരം ആയിരുന്നു…
അമ്പലത്തിലെ ആനയും അമ്പാരിയും ഒന്നും വലുതായി എന്നെ സന്തോഷിപ്പിചിരുന്നില്ല.. മസാല ദോശ അല്ലാതെ..

അഷ്ടമി വരാന്‍ കാത്തിരുന്നത് ആ പ്ലേറ്റ് നിറഞ്ഞിരുന്ന മസാല ദോശ കഴിക്കാന്‍ ആയിരുന്നു…

വലുതായപ്പോ അതിലും വലുതും (നല്ലതും ? ), വലിയ ഹോട്ടലുകളിലെയും മസാല ദോശകള്‍ കഴിച്ചു.. എന്നാല്‍ അച്ഛന്‍ വര്‍ഷത്തില്‍ ഒരിക്കല്‍ വാങ്ങി തന്നിരുന്നതിന്‍റെ അത്രയും സ്വാദ് ഇതു വരെ ഒന്നിനും എനിക്ക് തോന്നിയിട്ടില്ല..

 

ഇത്തവണ അഷ്ടമിക്ക് അച്ഛന്‍ കൂടെ ഇല്ല.. മസാല ദോശക്ക് ആ പഴയ രുചിയും.

Tags :